1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2011

ഓക്‌സ്‌ഫോഡ് മലയാളി അസോസിയേഷ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി എട്ടിന് ടിഞ്ച് വിക് ഹാളില്‍ നടന്നു. സിറ്റി കൗണ്‍സിലര്‍ അല്‍താഫ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. ഓക്‌സ്‌ഫോഡ് മലയാളികള്‍ക്കും അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പൂര്‍ണ പിന്തുണ വാഗ്ദാനംചെയ്തു.
അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച ക്രിസ്മസ് കരോളോടെയാണ് കലാവിരുന്നിന് തുടക്കംകുറിച്ചത്. കുട്ടികളുടെ നൃത്തങ്ങള്‍, അസോസിയേഷന്‍ അംഗങ്ങളുടെ ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങിയവയും അരങ്ങേറി.

പൊതുസമ്മേളനം പ്രസിഡന്റ് കെ. രാജന്‍ ഉദ്ഘാടനംചെയ്തു. രക്ഷാധികാരി പി. രാജീവ്, സെക്രട്ടറി സജി തെക്കേക്കര, മൈക്കിള്‍ കുര്യന്‍, ആലിസ് ഇടിക്കുള, റ്റിറ്റോ തോമസ് എന്നിവര്‍ പങ്കെടുത്തു. യുക്മക കലാമേളയില്‍ പങ്കെടുത്ത എല്ലാവരെയും സമ്മാനാര്‍ഹരായി അസോസിസേയേഷന്റെ യശ്ശസ്സുയര്‍ത്തിയവരെയും അനുമോദിച്ചു. സജി തെക്കേക്കര  നന്ദി അറിയിച്ചു.
യു.കെയില്‍ വിവിധ കേന്ദ്രങ്ങളില്‍ മരണമടഞ്ഞ മലയാളികളെയും മുന്‍ മുഖ്യമന്ത്രി കെ. കരണാകരനെയും യോഗം അനുസ്മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.