1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2010

സാബു ചുണ്ടക്കാട്ടില്‍

ഓക്സ്ഫോര്‍ഡ് /മാഞ്ചസ്റ്റര്‍: ഓക്സ്ഫോഡിലും മാഞ്ചസ്റ്ററിലും ഇന്ന് (വെള്ളിയാഴ്ച്ച) നൈറ്റ് വിജില്‍ നടക്കും. ഓക്സ്ഫോര്‍ഡ് നൈറ്റ് വിജില്‍ രാത്രി ഒന്പതു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഹെഡിംഗ് ടണ്‍ സെന്‍റ് ആന്‍റണീസ് പാദുവ റോമന്‍ കാത്തലിക് ചര്‍ച്ചിലാണ്.
ഫാ. സജി, ബ്രദര്‍ ജില്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. നൈറ്റ് വിജിലില്‍ പങ്കെടുക്കുന്നതിന് എല്ലാ വിശ്വാസികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്തച്ചന്‍ മടുക്കക്കുഴി(07969365686), പോളി(07878363988) എന്നിവരെ ബന്ധപ്പെടണം.

മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് ടീമിന്‍റെ നേതൃത്വത്തിലുള്ള നൈറ്റ് വിജില്‍ ഇന്ന് രാത്രി പത്തുമുതല്‍ നാളെ പുലല്‍ച്ചെ അഞ്ചുവരെ ലോംഗ് സൈറ്റ് സെന്‍റ് ജോസഫ് ചര്‍ച്ചില്‍ (M13 0BU)നടക്കും. ചങ്ങനാശേരി എസ്.ബി. കോളേജ് മുന്‍ പ്രിന്‍സിപ്പലും ധ്യാനഗുരുവുമായ ഫാ. ടോം കുന്നുംപുറം നേതൃത്വം നല്‍കും.
ജപമാല സ്തുതിപ്പുകള്‍, പ്രഭാഷണങ്ങള്‍, ഷെയറിംഗ്, കുന്പസാരം, ദിവ്യബലി, ആരാധന തുടങ്ങിയവ നൈറ്റ് വിജിലിന്‍റെ ഭാഗമായി ഉണ്ടാകും. പങ്കെടുക്കുന്നതിന് എല്ലാവരെയും ഭാരവാഹികള്‍ സ്വാഹതം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.