1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2019

പി ആര്‍ ഒ: കോവന്‍ട്രി 2019 മെയ് അഞ്ചിന് കോവന്‍ട്രിയില്‍ ചേര്‍ന്ന കോവന്‍ട്രി കേരള കമ്മ്യൂണിറ്റി യുടെ വാര്‍ഷിക പൊതുയോത്തില്‍ നടപ്പുവര്‍ഷം അസോസിയേഷനെ നയിക്കുവാന്‍ ശ്രീ ജോണ്‍സന്‍ പി യോഹന്നാനെ ചുമതലപ്പെടുത്തി ,ഒപ്പം സെക്കറട്ടറിയായി ശ്രീ ബിനോയി തോമസ്സും, ട്രഷറര്‍ ആയി സാജു പള്ളിപ്പാടനും ചുമതല വഹിക്കും , ജേക്കബ് സ്റ്റീഫന്‍ , രാജു ജോസഫ് , ശിവപ്രസാദ് മോഹന്‍കുമാര്‍ എന്നിവര്‍ യഥാക്രമം വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്കറട്ടറി,ജോയിന്റ് ട്രഷറര്‍ എന്നി പദവികള്‍ അലങ്കരിക്കുമ്പോള്‍, ശ്രീ പോള്‍സണ്‍ മാത്യു ആയിരിക്കും പുതിയ ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ .

ഒരു ദശാബ്ദ ത്തിലേറെയായി കോവന്‍ട്രി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഏകോപന ശക്തിയായി പ്രവര്‍ത്തിക്കുന്ന സി കെ സി യുടെ, പുതിയ ഭാരവാഹികള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുവാന്‍ പതിനൊന്ന് അംഗ നിര്‍വാഹക സമിതിയെയും പൊതുയോഗം തിരഞ്ഞെടുത്തു . ജോര്‍ജ് വറീത് ,ജിന്‍ഡോ സൈമണ്‍ ,ലാലു സക്കറിയ ,റോബിന്‍ സക്കറിയ ,ജയ്‌മോന്‍ മാത്യു ,സോബോയ് വറുഗീസ് , പോളച്ചന്‍ പൗലോസ് ,റജി യോഹന്നാന്‍ ,ജോബി വറുഗീസ് ,ബിനോയ് എബ്രഹാം കളപ്പുരയ്ക്കല്‍ ,മോന്‍സി തോമസ് എന്നിവരാണ് പുതിയ നിര്‍വാഹക സമിതി അംഗങ്ങള്‍ .

കോവന്‍ട്രി മലയാളികളുടെ പ്രതീക്ഷക്ക് ഒത്ത് ഉയരുന്ന പ്രവര്‍ത്തന പരിപാടികളാണ് നടപ്പു വര്‍ഷം അസോസിയേഷന്‍ അണിയിച്ചൊരുക്കുന്നത് , 2019 ജൂലായ് ആറാം തിയതി നടക്കുന്ന കായികമേള യുടെ ഭാഗമായ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളാണ് ആദ്യ ഇനം . ഓഗസ്റ്റ് മൂന്നാം തിയതി ഏകദിന ഉല്ലാസ യാത്ര . സെപ്റ്റ0ബര്‍ ഏഴിന് കായികമേള യുടെ ഭാഗമായ മറ്റു മത്സരങ്ങള്‍ നടത്തപ്പെടുമ്പോള്‍ ,അതേമാസം പതിനാലാം തിയതി ആവേശ കരമായ ചിട്ടുകളി മത്സരവും , തുടര്‍ന്ന് ഇരുപത്തി ഒന്നാംതീയതി ഓണാഘോഷവും സംഘടിപ്പിക്കപ്പെടും. ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 2020 ജനുവരി നാലിനാണ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത് .കൂടാതെ സാധ്യത കള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യമായാ ഒരുകൂട്ടം പുതിയ പരിപാടികളും കമ്മിറ്റി യുടെ പരിഗണനയിലുണ്ട് .ഒപ്പം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും കമ്മിറ്റി തീരുമാനിച്ചു .

യുക്മ യില്‍ സജീവ സാന്നിധ്യമായ സി കെ സി യില്‍ നിന്നുമുള്ള റ്റീമുകള്‍ തുടര്‍ച്ചയായ രണ്ടു തവണയും യുക്മ വള്ളംകളിയില്‍ സമ്മാങ്ങള്‍ നേടിയിട്ടുണ്ട്.തുടര്‍ന്നും യുക്മ പരിപാടി കാളില്‍ പങ്കെടുക്കുന്നതിനോടൊപ്പം തന്നെ മുന്‍ കലങ്ങളിലേതു പോലെ ആതിഥ്യം വഹിക്കുവാന്‍ കഴിയുന്ന യുക്മ പരിപാടികള്‍ അസോസിയേഷന്‍ ഏറ്റെടുത്തു നടത്തുവാനും ശ്രമിക്കും .

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.