1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2015

ഒടിച്ചു മടക്കി പോക്കറ്റിലിടാവുന്ന സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു. ഒടിക്കുകയോ ചുരുട്ടുകയോ ചെയ്താലും കേടാകാത്ത സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കുന്നത് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഗവേഷകരാണ്.

എത്ര വളര്‍ച്ചാലും കേടാകാത്ത പ്രത്യേക തരം ഫിലിം ഉപയോഗിച്ചാണ് ഇത്തരം സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കുക. ബിസ്മിത് ഫെറിറ്റേ എന്ന വസ്തു ഉപയോഗിച്ചാണ് ഈ ഫിലിം നിര്‍മ്മിക്കുക.

സ്മാര്‍ട്ട് ഫോണുകള്‍ മാത്രമല്ല, ചുരുട്ടാവുന്ന ലാപ്‌ടോപ്പുകളും ഈ ഫിലിം ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ സാങ്കേതിക വിദ്യ വാണിജ്യ അടിസ്ഥാനത്തില്‍ ഉടനെ വിപണിയില്‍ ലഭ്യമാകുമെന്നാണ് സൂചന.

ജേണല്‍ ഓഫ് അപ്ലൈഡ് ഫിസിക്‌സ് ലെറ്റേഴ്‌സ് എന്ന ശാസ്ത്ര മാസികയാണ് വിവരം പുറത്തു വിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.