1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2011

ഹരീഷ് പാല

ലണ്ടന്‍: ടോള്‍വര്‍ത്ത്‌ കൈരളി അസോസിയേറ്റഡ്‌ മൂവ്‌മെന്റിന്റെ(ഐക്യം) നാലാമത്‌ ക്രിസ്‌തുമസ്സ്‌ നവവത്സരാഘോഷം ടോള്‍വര്‍ത്ത്‌ ചര്‍ച്ച്‌ ഹാളില്‍ വച്ച്‌ അതിഗംഭീരമായി ആഘോഷിച്ചു. ഏകദേശം 200-ല്‍ അധികം ആള്‍ക്കാര്‍ പങ്കെടുത്തു. ഈശ്വരഗാനാലാപനത്തോടുകൂടി ആരംഭിച്ച പരിപാടി ടോള്‍വര്‍ത്ത്‌ ഇമ്മ്യാക്യൂലേറ്റ്‌ പള്ളി വികാരി റവ.ഫാ ആന്റണി ചാറ്റ്‌ലര്‍ ഉത്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ ടോമി ജോണ്‍ സ്വാഗതം ആശംസിച്ചു. ബ്രദര്‍ പ്രദീപ്‌ ജോണ്‍ സന്ദേശം പറഞ്ഞു. തുടര്‍ന്ന്‌ കേരള വോയ്‌സിന്റെ ഗാനമേളയും ‘ഐക്യ’ത്തിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ നൃത്തനൃത്ത്യങ്ങള്‍, മാര്‍ഗ്ഗംകളി, സ്‌കിറ്റുകള്‍, ഫ്യൂഷന്‍ എന്നിവയോടൊപ്പം വിദേശികളായ മൂന്ന്‌്‌ ക്രിമന്റ്‌ പാപ്പാമാരുടെ നേതൃത്വത്തിലുള്ള ഗ്രാമീണ കരോള്‍ സംഘത്തിന്റെ അരങ്ങേറ്റവും ഡിന്നറും മറ്റും ഏവരേയും ആഘോഷത്തിമിര്‍പ്പിലാഴ്‌ത്തി. കൂട്ടലേലവും, ഭാഗ്യക്കുറി നറുക്കെടുപ്പും മറ്റും ഉണ്ടായിരുന്നതിനാല്‍ പരിപാടി 11.30 വരെ നീണ്ടു. സെക്രട്ടറി മാത്യൂസ്‌ തോമസ്‌ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക്‌ നന്ദി അര്‍പ്പിച്ചു. പരിപാടികള്‍ക്ക്‌ ഐക്യം ഭാരവാഹികള്‍ക്കൊപ്പം യൂത്ത്‌ ക്ലബ്‌ ഭാരവാഹികള്‍ക്കൊപ്പം അഭ്യുദയകാംഷികളും നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.