1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2015

2015 മാർച്ച് മുതൽ എൻ. എച്ച്. എസ്. നടത്തുന്ന എല്ലാ നിയമനങ്ങൾക്കും ഇംഗ്ലീഷ് ടെസ്റ്റ് നിർബന്ധമാക്കും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കൊപ്പം യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കും ഈ നിബന്ധന ബാധകമാകും.

അതേ സമയം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള അപേക്ഷകർക്ക് യൂണിയനിലെ ഏത് അംഗരാജ്യങ്ങളിലും ജോലി ചെയ്യാൻ കഴിയുമെന്ന നിയമത്തിന്റെ ലംഘനമാണിതെന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ യൂറോ രാജ്യങ്ങളിൽ നിന്നുള്ള ഡോകടർമാർക്ക് ഇംഗ്ലീഷ് ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു.

ഈ വർഷം മുതൽ എൻ. എച്ച്. എസിൽ നിയമനത്തിന് ശ്രമിക്കുന്ന യൂറോ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർ, മിഡ്‌വൈഫുമാർ, ഡന്റിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ, ആരോഗ്യ രംഗത്തെ മറ്റു പ്രൊഫഷണലുകൾ എന്നിവർക്കൊക്കെ ഇംഗ്ലീഷ് ടെസ്റ്റ് നിർബന്ധമാവുകയാണ്.

എൻ. എച്ച്. എസ്. ആശുപത്രികൾ നഴ്സുമാരുടെ ക്ഷാമം കാരണം വീർപ്പുമുട്ടുകയാണ്. ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞ വർഷം താൽക്കാലിക ജീവനക്കാരായി നിയമിച്ച 5778 നഴ്സുമാരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കാഞ്ഞത് വിവാദമായിരുന്നു.

നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിലാണ് യൂറോ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റിന് മേൽനോട്ടം വഹിക്കുക. ഡെന്റിസ്റ്റുകൾ ജനറൽ ഡന്റൽ കൗൺസിലുനു മുന്നിലും, ഫാർമസിസ്റ്റുകൾ ജനറൽ ഫാർമസ്യൂട്ടിക്കൽ കൗൺസിലിനു മുന്നിലും ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കണം.

എൻ. എച്ച്. എസുമായി കരാറിൽ ഏർപ്പെടാത്ത ആശുപത്രികളെയൊന്നും സ്വന്തമായി ജീവനക്കാരെ നിയമിക്കാൻ അനുവദിക്കില്ലെന്നും നിബന്ധനയുണ്ട്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന ഇന്ത്യൻ നഴ്സുമാരേയും മറ്റു മെഡിക്കൽ പ്രൊഫണലുകളേയും ദോഷകരമായി ബാധിക്കുന്നതാണ് എൻ. എച്ച്. എസിന്റെ പുതിയ നിബന്ധനകൾ.

പാർലിമെന്റ് പാസാക്കുന്ന മുറക്ക് ഈ മാറ്റങ്ങൾ നടപ്പിൽ വരുമെന്ന് ആരോഗ്യ മന്ത്രി ഡോ. ഡാൻ പോൾട്ടർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.