1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2011

മാഞ്ചസ്‌റ്റര്‍: മാഞ്ചസ്‌റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്‌തുമസ്‌-ന്യൂഇയര്‍ ആഘോഷങ്ങള്‍ സമാപിച്ചു. പരിപാടികളില്‍ പ്രസിഡന്റ്‌ ഉതുപ്പ്‌ കെ.കെ.അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ബിജു ജോര്‍ജ്ജ്‌ സ്വാഗതം ആശംസിച്ചു. ഫാ. സജിമോന്‍ ക്രിസ്‌തുമസ്‌ ന്യൂ ഇയര്‍ സന്ദേശം നല്‍കി. തുടര്‍ന്ന്‌ കുട്ടികളുടെ നൃത്തം, സംഗീതം, മോണോആക്ട്‌,പ്രശ്ചന്ന വേഷം, കവിത തുടങ്ങിയ കലാപരിപാടികള്‍ നടന്നു. ഹാര്‍ട്ട്‌ ബീറ്റ്‌സ്‌ ഓര്‍ക്കസ്‌ട്രയുടെ ശ്രവണസുന്ദരമായ ഗാനമേളയും നടന്നു.

ശിശുദിനത്തോടനുബന്ധിച്ചു നടന്ന പെയിന്റിംഗ്‌ മത്സരത്തില്‍ വിജയികളായവര്‍ക്ക്‌ ഫാ.സജിമോന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ഈ വര്‍ഷത്തെ പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ നല്‍കി. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ അനീറ്റ ടോമിയെ പ്രത്യേകം അനുമോദിച്ചു.

തുടര്‍ന്ന്‌ യുക്‌മ കലാമേളയില്‍ വിജയികളായവര്‍ക്ക്‌ ട്രോഫികള്‍ സമ്മാനിച്ചു. അതോടൊപ്പം യുക്‌മ ദേശീയ കലാമേളയില്‍ കലാതിലകപട്ടം നിഷേധിക്കപ്പെട്ട മഞ്ചു ലക്‌സണെ എം.എം.സി.എ “ജനകീയ കലാതിലക” മായി പ്രഖ്യാപിച്ചു. ദേശീയതലത്തില്‍ നടന്ന “മാവേലി” മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജോയിപ്പാനെ എം.എം.സി.എ അനുമോദിക്കുകയും ചെയ്‌തു.

എം.എം.സി.എ പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. ഫെബ്രുവരി 20ന്‌ നടക്കുന്ന സ്‌റ്റേജ്‌ ഷോയുടെ ആദ്യ ടിക്കറ്റ്‌ വില്‍പന ജോയി തോമസിന്‌ നല്‍കി ഉതുപ്പ്‌ കെ.കെ ഉദ്‌ഘാടനം ചെയ്‌തു.

സനീറ്റ സന്തോഷ്‌, ഐറിന്‍ പോള്‍ എന്നിവരുടെ അവതരണശൈലി പരിപാടികള്‍ക്ക്‌ മോടി കൂട്ടി. സന്തോഷ്‌ സ്‌കറിയ, സാബു പുന്നൂസ്‌, ആഷന്‍ പോള്‍, ബിജുപി.മാണി, മോന്‍സി അബ്രഹാം, റെജി ജോസഫ്‌, ജോണ്‍സണ്‍ ഗീവര്‍ഗീസ്‌, ബിനോ ജോസ്‌, ജോയി കുര്യാക്കോസ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ട്രഷറര്‍ അലക്‌സ്‌ വര്‍ഗീസ്‌ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന്‌ ക്രിസ്‌തുമസ്സ്‌ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.