1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2011

ഉസാമ ബിന്‍ലാദിനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് നിഗൂഢതകള്‍ നിലനില്‍ക്കെ മൃതദേഹം കടലില്‍ തള്ളിയ അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു.എസ്. എസ്. കാള്‍ വിന്‍സണ്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘം സന്ദര്‍ശിച്ചു. യു. എസ് പടക്കപ്പലുകളുടെ പതിവ് സന്ദര്‍ശനത്തിനിടെ ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലക്കടുത്തെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചത്.

ഫിലിപ്പീന്‍സ് പ്രസിഡന്റ് ബെനിനോ അക്വിനോ മൂന്നാമനും മന്ത്രിസഭാ അംഗങ്ങളും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു. മനിലയോടു ചേര്‍ന്ന് തെക്കന്‍ ചൈനീസ് ഉള്‍ക്കടലിലെത്തിയ കപ്പലിലേക്ക് അരമണിക്കൂര്‍ നേരം പറന്നാണ് സംഘമെത്തിയത്.
മേയ് ഒന്നിന് പാകിസ്താനിലെ ആബട്ടാബാദില്‍ അമേരിക്കന്‍ കമാന്‍ഡോകള്‍ നടത്തിയ അതീവരഹസ്യ ഓപറേഷനിലൂടെയാണ് ഉസാമയെ കൊലപ്പെടുത്തിയത്.

ഇവിടെ നിന്ന് ഹെലികോപ്ടറില്‍ കടത്തിയ മൃതദേഹം അറബിക്കടലില്‍ നങ്കൂരമിട്ട കാള്‍ വില്‍സണ്‍ യുദ്ധകപ്പലിലെത്തിക്കുകയായിരുന്നു. മൃതദേഹം കരയില്‍ ഖബറടക്കാതെ കടലില്‍ താഴ്ത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് ലോകത്തെ അറിയിച്ചത്. എന്നാല്‍, കടലില്‍ ഏതു ഭാഗത്താണ് മൃതദേഹം താഴ്ത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.