1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2019

Justin Abraham: സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യൂക്കെ മലയാളികളുടെ മനസ്സില്‍ മാതൃകയായി ചിരപ്രതിഷ്ഠ നേടിയെടുത്ത ഇടുക്കിജില്ലാ സംഗമത്തിന്റെ ക്രിസ്മസ് / ന്യൂ ഇയ്യര്‍ ചാരിറ്റിയിലേക്ക് യുകെയിലെ കരുണയുള്ള മലയാളികളുടെ അകമഴിഞ്ഞ കാരുണ്യത്തിന്റെ കരങ്ങള്‍ നീളുകയാണ്. എല്ലാ വര്‍ഷവും ക്രിസ്തുമസ് / ന്യൂ ഇയ്യറിനോടനുബന്ധിച്ച് നടത്തുന്ന ചാരിറ്റി വഴി ലഭ്യമാകുന്ന തുക,തിരെഞ്ഞടുത്ത ചാരിറ്റികളില്‍ ഏറ്റവും അത്യാവശ്യമായ രണ്ട് വ്യക്തികള്‍ അല്ലങ്കില്‍ സ്ഥാപനങ്ങള്‍ ഇവര്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. സ്‌നേഹം നിറഞ്ഞ മനസ്സും, മറ്റുള്ളവരെ സഹായിക്കുയും ചെയ്യുകയെന്നത് ഇടുക്കിക്കാരുടെ മുഖ മുദ്രയാണ് ഇത് തന്നെയാണ് ഇടുക്കി ജില്ല സംഗമത്തിന്റെ ചാരിറ്റിയെ വ്യത്യസ്തമാക്കുന്നതും. നമ്മളുടെ നന്മയില്‍ നിന്നും നാം മിച്ചം പിടിച്ച് ഒന്നുമില്ലായ്മ്മയുടെ ജീവിതങ്ങള്‍ക്ക് സാന്ത്വനം നല്കുമ്പോള്‍ ഏതൊരു പ്രാര്‍ത്ഥനകള്‍ക്കും മേലെയാണ് അതിന്റെ പൂര്‍ണ്ണത. നമ്മളുടെ ചാരിറ്റി പ്രവര്‍ത്തനമാണ് നമ്മളെ നാമാക്കി മാറ്റുന്നതും ദൈവത്തിനും നമ്മളുടെ മക്കള്‍ക്കും വരും തലമുറകള്‍ക്കും മാതൃകയാകുന്നതും. നിങ്ങളുടെ ആ വലിയ മനസ്സിന്റെ നന്മയാണ് ഞങ്ങള്‍ ആവിശ്യപ്പെടുന്നതും.

തൊടുപുഴ, മങ്ങാട്ടുകവലിയില്‍ ആറിന്റെ തീരത്ത് താമസിക്കുന്ന മുരളീധരനും കുടുംബത്തിനും കിടന്ന് ഉറങ്ങുവാന്‍ വീട് ഇല്ലാത്ത അവസ്ഥയില്‍ലാണ്. അതോട് ഒപ്പം മേരികുളത്തുള്ള ബുദ്ധിമാന്ദ്യവും, ശാരീരിക വൈകല്യവും ഉള്ള മൂന്ന് വയസ്സുകാരന്‍ അശ്വിന്‍ താമസിക്കുന്നത് ടാര്‍പോളിന്‍ കെട്ടിയ ഒരു കുടിലിലാണ്. രോഗിയായ അമ്മയും, ഒരു സഹോദരനും ഉണ്ട്. പിതാവ് കൂലി പണിയെടുത്താണ് കുടുംബം മുന്നോട്ട് പോകുന്നത്.

2019 ല്‍ അശ്വിന് ഒരു വീട് പണിത് നല്കാനുള്ള ഉദ്യമത്തിന് നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. 10 സെന്റ് സ്ഥലം ഉണ്ടെങ്കിലും പട്ടയമില്ലാത്തതിനാല്‍ യാതൊരു വിധ സര്‍ക്കാര്‍ സഹായവും ലഭിക്കില്ല. അശ്വിന് പണിയാനുള്ള വീടിന്റെ ഒരു പ്ലാന്‍ ലഭിച്ചിട്ടുണ്ട്, വീട് പണി പൂര്‍ത്തിയാകുവാന്‍ 5 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ നല്കുന്ന ഒരോ പൗണ്ടും അശ്വിന് വീട് പണിത് നല്കാന്‍ സാധിക്കും. അതുപോലെ തൊടുപുഴയുള്ള മുരളീധരന്റെ വീട് നന്നാക്കിയെടുക്കുവാന്‍ 2 ലക്ഷം രൂപാ വേണ്ടി വരും. അതോട് ഒപ്പം അശ്വന് വീട് പണിത് നല്കുന്നതിനായി ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യം ഉണ്ടകില്‍ ദയവായി അറിയിക്കുക.

ഈ ചാരിറ്റിയിലേക്ക് നിങ്ങളുടെ കരുണയുള്ള കരങ്ങള്‍ നീട്ടുവാന്‍ ഏതാനും ദിവസങ്ങള്‍ കൂടിയാണ് ഉള്ളത്. ഇക്കുറി ചാരിറ്റിയിലൂടെ ലഭിക്കുന്ന തുക രണ്ട് കുടുംബങ്ങള്‍ക്ക് നല്കുവാന്‍ നിങ്ങളുടെ കരുണയുടെ കൈകള്‍ ആവിശ്യമാകുന്നത്. കരുണ ചെയ്യുവാനുള്ള നിങ്ങളുടെ വലിയ മനസ്സിനു ഇടുക്കിജില്ലാ സംഗമത്തിന്റെ നന്ദിയും, കടപ്പാടും എപ്പോഴും ഉണ്ടായിരിക്കും.
ഈ കുടുംബങ്ങളെ സഹായിക്കാനുള്ള നിങ്ങളുടെ കാരുണ്യത്തുക ഇടുക്കിജില്ലാ സംഗമം അക്കൗണ്ടില്‍ അയക്കുക.

IDUKKIJILLA SANGAMAM

BANK BARCLAYS ,

ACCOUNT NO 93633802.

SORT CODE 20 76 92

കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടുന്ന നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന് നല്ലതുമാത്രം വരട്ടെ എന്ന് ആശംസിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.