1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2018

Justin Abraham: പ്രിയ സ്‌നേഹിതരേ, ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിക്ക് ഇതുവരെ ലഭിച്ചത് 2000 പൗണ്ടാണ്.  പ്രളയത്തോട് അനുബന്ധിച്ച്
യു കെയിലുള്ള മലയാളികള്‍ ഏവരും പല സംഘടനകള്‍ വഴിയും, നേരിട്ടും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുമല്ലോ, എങ്കിലും ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വാര്‍ഷിക ചാരിറ്റിയില്‍ നിങ്ങളുടെ വിലയേറിയ സഹായ സഹകരങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇടുക്കി ജില്ലാ സംഗമത്തിന് വര്‍ഷത്തില്‍ ഒരു ചാരിറ്റി മാത്രമേ നടത്തുന്നുള്ളൂ അത് ക്രിസ്മസിനോടും, ന്യൂ ഇയ്യറിനോടും അനുബന്ധിച്ചാണ് നടത്തുന്നത്. ഈ ലഭിക്കുന്ന തുക രണ്ട് കുടുംബങ്ങള്‍ക്കായി നല്കുന്നു.

ആദ്യ ചാരിറ്റി കൊടുക്കുന്നത് തൊടുപുഴ, മങ്ങാട്ടുകവലിയില്‍ ആറിന്റെ തീരത്ത് താമസിക്കുന്ന മുരളീധരനും കുടുംബത്തിനും കിടന്ന് ഉറങ്ങുവാന്‍ വീട് ഇല്ലാത്ത അവസ്ഥയില്‍ലാണ്. അതോട് ഒപ്പം മേരികുളത്തുള്ള ബുദ്ധിമാന്ദ്യവും, ശാരീരിക വൈകല്യവും ഉള്ള മൂന്ന് വയസ്സുകാരന്‍ അശ്വിന്‍ താമസിക്കുന്നത് ടാര്‍പോളിന്‍ കെട്ടിയ ഒരു കുടിലിലാണ്. രോഗിയായ അമ്മയും, ഒരു സഹോദരനും ഉണ്ട്. പിതാവ് കൂലി പണിയെടുത്താണ് കുടുംബം മുന്നോട്ട് പോകുന്നത്.

2019 ല്‍ അശ്വിന് ഒരു വീട് പണിത് നല്കാനുള്ള ഉദ്യമത്തിന് നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.. 10 സെന്റ് സ്ഥലം ഉണ്ടെങ്കിലും പട്ടയമില്ലാത്തതിനാല്‍ യാതൊരു വിധ സര്‍ക്കാര്‍ സഹായവും ലഭിക്കില്ല. അശ്വിന് പണിയാനുള്ള വീടിന്റെ ഒരു പ്ലാന്‍ ലഭിച്ചിട്ടുണ്ട്, വീട് പണി പൂര്‍ത്തിയാകുവാന്‍ 5 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ നല്കുന്ന ഒരോ പൗണ്ടും അശ്വിന് വീട് പണിത് നല്കാന്‍ സാധിക്കും. അതുപോലെ തൊടുപുഴയുള്ള മുരളീധരന്റെ വീട് നന്നാക്കിയെടുക്കുവാന്‍ 2 ലക്ഷം രൂപാ വേണ്ടി വരും.

അശ്വന് വീട് പണിത് നല്കുന്നതിനായി ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യം ഉണ്ടകില്‍ ദയവായി അറിയിക്കുക. അത് എത്ര ചെറിയ തുകയാണങ്കിലും ഞങ്ങള്‍ സന്തോഷ പൂര്‍വ്വം സ്വീകരിക്കും. നിങ്ങള്‍ നല്കുന്ന തുകയുടെ വലിപ്പമല്ല നിങ്ങളുടെ സഹകരണമാണ് നമ്മുടെ ചാരിറ്റിയുടെ വിജയം.

ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി കണ്‍വീനര്‍,
ബാബു തോമസ്.

ഇടുക്കിജില്ലാ സംഗമത്തിന്റ അക്കൗണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

BANK BARCLAYS

ACCOUNT NAME IDUKKI JILLA SANGAMAM .

ACCOUNT NO 93633802.

SORT CODE 20 76 92.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.