1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2010

ലണ്ടന്‍: ലൈംഗിക പീഡനകേസില്‍ അറസ്റ്റിലായിരുന്ന വിക്കിലീക്്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചെങ്കിലും തത്കാലം അദ്ദേഹം ജയിലില്‍ തന്നെ തുടരും.
ജാമ്യം അനുവദിച്ചതിനെതിരെ സ്വീഡിഷ് കോടതി സമര്‍പ്പിച്ച അപ്പീല്‍ കൂടി പരിഗണിച്ച ശേഷമേ അസാന്‍ജെയെ പുറത്തുവിടൂ എന്ന് കോടതി വൃത്തങ്ങള്‍ പിന്നീട് വെളിപ്പെടുത്തി. 240,000 പൗണ്ടിനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അസാഞ്ജിന്റെ നീക്കങ്ങള്‍ പിന്തുടരുന്നതിന് ഇലക്ട്രോണിക് ടാഗ് ബന്ധിക്കുന്നത് ഉള്‍പ്പെടെയുള്ള ഉപാധികളാണ് ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്നത്.
ജനുവരി 11 ന് അസാഞ്ജ് വീണ്ടും കോടതിയില്‍ ഹാജരാവണം. ജാമ്യ കാലാവധിയില്‍, കിഴക്കന്‍ ഇംഗ്ലണ്ടിലെ എല്ലിങ്ങ്‌ഹാം ഹാളിലായിരിക്കണം അസാഞ്ജ് താമസിക്കേണ്ടത്. വൈകിട്ട് 10 മണി മുതല്‍ രാവിലെ എട്ട് മണി വരെയും
രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും അസാഞ്ജ് പൊലീസിന്റെ നിരോധനാജ്ഞ പാലിക്കേണ്ടി വരും. ദിവസവും വൈകിട്ട് ആറ് മണിക്കും എട്ട് മണിക്കും ഇടയില്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം
ഒരാഴ്ചയായി അസാന്‍ജെ ജയിലിലാണ്. വിക്കിലീക്‌സിലെ സഹപ്രവര്‍ത്തകരായ സ്ത്രീകളെ ശാരീരികമായി ഉപദ്രവിച്ചുവെന്ന കേസിലാണ് അസാന്‍ജെ അറസ്റ്റിലായത്. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും
അസാന്‍ജെ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചില്ലെന്നതാണ് കുറ്റം.
മനുഷ്യാവകാശപ്രവര്‍ത്തകരും പ്രമുഖ വ്യക്തികളും ചേര്‍ന്ന് 31,5000 ഡോളറിന്റെ ഫണ്ട് കേസ് നടത്തിപ്പിനായി വിനിയോഗിക്കും.
ഇതിനിടെ, ടൈം മാഗസിന്‍ അസാന്‍ജെയെ പേഴ്‌സണ്‍ ഒഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തിരുന്നു.

ലണ്ടന്‍: ലൈംഗിക പീഡനകേസില്‍ അറസ്റ്റിലായിരുന്ന വിക്കിലീക്്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചെങ്കിലും തത്കാലം അദ്ദേഹം ജയിലില്‍ തന്നെ തുടരും.ജാമ്യം അനുവദിച്ചതിനെതിരെ സ്വീഡിഷ് കോടതി സമര്‍പ്പിച്ച അപ്പീല്‍ കൂടി പരിഗണിച്ച ശേഷമേ അസാന്‍ജെയെ പുറത്തുവിടൂ എന്ന് കോടതി വൃത്തങ്ങള്‍ പിന്നീട് വെളിപ്പെടുത്തി. 240,000 പൗണ്ടിനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.അസാഞ്ജിന്റെ നീക്കങ്ങള്‍ പിന്തുടരുന്നതിന് ഇലക്ട്രോണിക് ടാഗ് ബന്ധിക്കുന്നത് ഉള്‍പ്പെടെയുള്ള ഉപാധികളാണ് ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്നത്.
ജനുവരി 11 ന് അസാഞ്ജ് വീണ്ടും കോടതിയില്‍ ഹാജരാവണം. ജാമ്യ കാലാവധിയില്‍, കിഴക്കന്‍ ഇംഗ്ലണ്ടിലെ എല്ലിങ്ങ്‌ഹാം ഹാളിലായിരിക്കണം അസാഞ്ജ് താമസിക്കേണ്ടത്. വൈകിട്ട് 10 മണി മുതല്‍ രാവിലെ എട്ട് മണി വരെയും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും അസാഞ്ജ് പൊലീസിന്റെ നിരോധനാജ്ഞ പാലിക്കേണ്ടി വരും. ദിവസവും വൈകിട്ട് ആറ് മണിക്കും എട്ട് മണിക്കും ഇടയില്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം
ഒരാഴ്ചയായി അസാന്‍ജെ ജയിലിലാണ്. വിക്കിലീക്‌സിലെ സഹപ്രവര്‍ത്തകരായ സ്ത്രീകളെ ശാരീരികമായി ഉപദ്രവിച്ചുവെന്ന കേസിലാണ് അസാന്‍ജെ അറസ്റ്റിലായത്. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും അസാന്‍ജെ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചില്ലെന്നതാണ് കുറ്റം.
മനുഷ്യാവകാശപ്രവര്‍ത്തകരും പ്രമുഖ വ്യക്തികളും ചേര്‍ന്ന് 31,5000 ഡോളറിന്റെ ഫണ്ട് കേസ് നടത്തിപ്പിനായി വിനിയോഗിക്കും.
ഇതിനിടെ, ടൈം മാഗസിന്‍ അസാന്‍ജെയെ പേഴ്‌സണ്‍ ഒഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.