1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2010

സട്ടന്‍ കോള്‍ഡ്‌ഫീല്‍ഡ് കാത്തലിക്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ടിലിന്‌ ഹൃദ്യമായ യാത്രയയപ്പു നല്‍കി. ക്രിസ്‌മസ്‌ ദിനത്തില്‍ വിശുദ്ധ കുര്‍ബാനയ്‌ക്കു ശേഷമായിരുന്നു ചടങ്ങ്‌.

ബര്‍മിംഗ്‌ഹാമില്‍ ആറു വര്‍ഷത്തോളം ചിലവഴിച്ച സെബാസ്‌റ്റിയനച്ചനാണ്‌ വാമ്ലി പള്ളിയിലും മറ്റ്‌ 12 സ്ഥലങ്ങളിലും മലയാളത്തിലുള്ള കുര്‍ബാനയ്‌ക്കു തുടക്കമിട്ടത്‌. വാമ്ലി പള്ളിയില്‍ എല്ലാ മൂന്നാം ഞായറാഴ്‌ചയുംവൈകിട്ട്‌ നാലിനു നടക്കുന്ന മലയാളത്തിലുള്ള വിശുദ്ധ കുര്‍ബാന ഇനിമുതല്‍ ഫാ. സോജി ഓലിക്കലാണ്‌ നയിക്കുക.

വാമ്ലി ഹോളിക്രോസ്‌ സെന്റ്‌ ഫ്രാന്‍സിസ്‌ ഇടവക വികാരി ഫാ. മിഖായേല്‍ ചടങ്ങില്‍ പങ്കെടുത്തു. ഫാ. അരീക്കാട്ടിലിന്റെ സേവനങ്ങളെ പ്രശംസിച്ച അദ്ദേഹം മലയാളി കമ്യൂണിറ്റിയുടെ വകയായ ബൊക്കെയും ഫാ. സെബാസ്റ്റ്യന്‌ കൈമാറി. ഫാ. അരീക്കാട്ടിലിനുള്ള ഉപഹാരം ഷാജിക്കുട്ടി സമ്മാനിച്ചു. സജി പണിക്കപ്പറമ്പില്‍ നന്ദി രേഖപ്പെടുത്തി. ചടങ്ങിനെ തുടര്‍ന്ന്‌ ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ടില്‍ കേക്കു മുറിച്ചതിനുശേഷം യാത്രയയപ്പിനുനന്ദി പറഞ്ഞു. മനോജ്‌, സാജു എന്നിവരുടെ നേതൃത്വത്തില്‍ അസോസിയേഷന്‍ ഭാരവാഹികളാണ്‌ പരിപാടിക്കു നേതൃത്വം നല്‍കിയത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.