1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2011

ലണ്ടന്‍: ലണ്ടനിലെ വീടുകളില്‍ സര്‍ക്കാര്‍ വാട്ടര്‍ മീറ്റര്‍ നിര്‍ബന്ധമാക്കുന്നു. ജലം അമിതമായി ഉപയോഗിക്കുന്നത് തടയുന്നതിനാണ് സര്‍ക്കാര്‍ നീക്കം.
ഇനിമുതല്‍ വാട്ടര്‍ബില്ലുകള്‍ മീറ്ററില്‍ നോക്കിയായിരിക്കും നിശ്ചയിക്കുക. ജനങ്ങള്‍ ജലം പാഴാക്കികളയുന്നത് തടയാന്‍ ഇതുമൂലം കഴിയുമെന്ന് ഗ്രാമ ഭക്ഷ്യ പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി കരോളിന്‍ സ്പ്‌ളെന്‍മാന്‍ പറഞ്ഞു.

ജലം ധാരാളമായി ലഭിക്കുന്നവര്‍ അത് പാഴാക്കുകയാണ് ചെയ്യുന്നത്. പൂന്തോട്ടങ്ങളില്‍ നനയ്ക്കാനും, കാറ് വൃത്തിയാക്കുന്നതിനുമായി ധാരാളം ജലം ഉപയോഗിക്കുന്നത് വഴി ജലനഷ്ടമാണുണ്ടാകുന്നത്. ചെറിയകുടുംബങ്ങളെ അപേക്ഷിച്ച് ധാരാളം അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ഒരുപാട് ജലം ആവശ്യമായി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉപയോഗിക്കുന്നതനുസരിച്ച് ബില്ല് നല്‍കുക എന്ന രീതി സര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്നത്.

2020ഓടെ ഇംഗ്ലണ്ടിലും വെയ്ല്‍സിലും മുഴുവനായി വാട്ടര്‍മീറ്റര്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് ആര്‍.എസ്.പി.ബി ചാരിറ്റി ഓര്‍ഗനൈസേഷന്‍ ശുപാര്‍ശ ചെയ്യുന്നു. അതേസമയം ദരിദ്രകുടുംബങ്ങളെ ചെറിയ ഇളവ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.